Saturday, 11 March 2017

കാട്ടുപൂവ്‌



ഒരു നോക്ക് കാണുവാനായി ഞാൻ കേഴുന്നു,
അരികത്തെക്കെത്തുമോ കാട്ടുപൂവേ.
ഒരു നേരമെങ്കിലും നീയാ തീരത്തു
വന്നെന്നെ ഓർക്കുമോ കാട്ടുപൂവേ...
മരുഭൂമി കണ്ടു ഞാൻ ഇന്നിവിടെ നിൽകുമ്പോൾ, മരുപ്പച്ച തേടുന്നു കാട്ടുപൂവേ.

ഞാനവിടെ വരുമപ്പോൾ,ഓടി കിതച്ചു നീ
കരഞ്ഞടുത്തെത്തുമോകാട്ടുപൂവേ.
നെൽകതിർ നിറയുന്ന,പാടത്തുന്നോടി നീ
എൻ തോളിൽ ചായുമൊ കാട്ടുപൂവേ.
മഴയുള്ള  നേരത്തു മാറോടു ചെർന്നു നീ
കളിച്ചു ചിരിക്കുമോ കാട്ടുപൂവേ.
എന്നുമെൻ ചെറുവിരൽ മുറുക്കെ പിടിചു നീ
അരികിൽ നടക്കുമോ കാട്ടുപൂവേ.

ഒന്നങ്ങു വന്നിട്ടു തിരികെ ഞാൻ പോവുമ്പോൾ
കരയാതിരിക്കുമോ കാട്ടുപൂവേ...
അറിയിക്കില്ലെന്നിലെ വേദനകളൊട്ടുമെ,
ചിരിപ്പിക്കാം നിന്നെ ഞാൻ കാട്ടുപൂവേ...

കാലം കഴിഞ്ഞു ഈ തേൻവണ്ടു പോകുമ്പോൾ
ഇതളൊന്ന് പൊഴിക്കുമോ കാട്ടുപൂവേ.



No comments:

Post a Comment