Friday, 4 September 2020

Dreams!

peytirrngngiy-mlllyi-svpnngngllorupaatt-mnnnnillinynyu-k-cim

Face of Child.

armnniyutte-ciirrli-peetticcu-virrngnglikkaate-nilkkunnu-aa

Freedom speakers!

ഇളം പച്ച കതിരണിഞ്ഞ പാടത്തിൻ 
വരമ്പിലൂടെ,
പച്ചപ്പട്ടുപാവാടയണിഞ്ഞ് 
കുതിച്ചുപാഞ്ഞിരുന്ന 
ഉത്സാഹത്തിമിർപ്പുകളേ, 
കാലചക്രത്തിൽ 
പാരതന്ത്രകോണുകളിൽ 
സ്വയമെരിഞ്ഞു 
കൂന കൂടാതെ 
ഇറങ്ങിയോടി കുതിച്ചുപായുക. 

Thursday, 2 April 2020

നിശ്ചലത

ഓട്ടമില്ല
സമയമില്ലാതെയില്ല
ഹറിബറിയുമില്ല.
നിശ്ചലമീലോകം
ആരുമേ ഒട്ടും 
നിരീച്ചതുമില്ലയെ.
നിരീക്കാതെ 
വരുവാനേറെയുണ്ടിനിയും
കാത്തിരിക്കുക 
 നിശ്ചലതയും 
ഒട്ടുമേ നിന്നെ 
മാറ്റീടുകില്ലെങ്കിൽ .

Friday, 20 March 2020

കാലം കടന്നു പോയ്

കാലം കടന്നു പോയ്,
കനലിന്റെ നീറുന്ന തരിയും തെറിച്ചു പോയ്.

പ്രണയമില്ലായിരുന്നെവിടെയും ,
പ്രളയജലം കഴുത്തോളമെത്തും വരെ .
പ്രണയമില്ലായിരുന്നെവിടെയും,
വുഹാനിലെ കൊലപാതകികൾ
കണ്ണിലെത്തും വരെ.

പകയായിരുന്നെവിടെയും,
നെറിയില്ലായിരുന്നെവിടെയും
മതവും, പണവും, നിറവും
നീ വിശ്വസിച്ച ദൈവവും ഹേതുക്കളായ്.

കാലം കടന്നു പോയ്,
കനലിന്റെ നീറുന്ന  തരിയും തെറിച്ചു പോയ്.

നാളെയപ്പ്പോൾ,

മതമെവിടെ? പകയെവിടെ?
നിറമെവിടെ? പണമെവിടെ?

കാണ്മാനില്ല.

പ്രണയമാണെവിടെയും,
കാലം പക പോക്കിയ ഈ ജനക്കൂട്ടത്തിനു
പ്രണയമാണെവിടെയും.

Thursday, 5 April 2018

ഞാൻ!

ഞാൻ!


അനന്തമീ തീരത്തു
ഏകനീ നാഴിക!

സ്വപ്നഭാരാധിക്യം 
സ്വദേഹം താങ്ങുന്നില്ല!
  
എവിടെയെക്കെന്ന് 
ഇനിയുമില്ലുറപ്പ്!

തിരിച്ചുപോക്ക് 
തീണ്ടാപ്പാടകലെയും!

നിസ്സഹായൻ!

Monday, 28 August 2017

'ച' ക്കാര്യം


'' കൊണ്ടൊരു കാര്യം പറയട്ടെ,


ചൊല്ലരുത്ചിലത്

ചിലരോടെന്തെന്നാൽ

ചിന്തയില്ലാത്തവനതൊക്കെയെന്ത്

ചക്കയാണ്

ചങ്ങാതി?



'' കൊണ്ട് വേറൊന്ന്.


ചമ്മന്തീം

ചാളക്കറീം കൂട്ടി

ചോറങ്ങോട്ട്

ചവക്കുമ്പ കിട്ടണ

ചാരിതാർഥ്യം!!! ഹൗ...



''  ചങ്കിൽ തൊട്ട്പറയട്ടെ,


ചങ്കിടിപ്പ് നിന്ന്

ചാരമാവുമ്പോൾ

ചാരെയിരുന്ന്

ചിലതോതാൻ വേണ്ടേ

ചങ്കൊരുത്തി.