
Friday, 4 September 2020
Freedom speakers!
ഇളം പച്ച കതിരണിഞ്ഞ പാടത്തിൻ
വരമ്പിലൂടെ,
പച്ചപ്പട്ടുപാവാടയണിഞ്ഞ്
കുതിച്ചുപാഞ്ഞിരുന്ന
ഉത്സാഹത്തിമിർപ്പുകളേ,
കാലചക്രത്തിൽ
പാരതന്ത്രകോണുകളിൽ
സ്വയമെരിഞ്ഞു
കൂന കൂടാതെ
ഇറങ്ങിയോടി കുതിച്ചുപായുക.
Thursday, 2 April 2020
നിശ്ചലത
ഓട്ടമില്ല,
സമയമില്ലാതെയില്ല,
ഹറിബറിയുമില്ല.
നിശ്ചലമീലോകം
ആരുമേ ഒട്ടും
നിരീച്ചതുമില്ലയെ.
നിരീക്കാതെ
വരുവാനേറെയുണ്ടിനിയും
കാത്തിരിക്കുക
ഈ നിശ്ചലതയും
ഒട്ടുമേ നിന്നെ
മാറ്റീടുകില്ലെങ്കിൽ .
Friday, 20 March 2020
കാലം കടന്നു പോയ്
കാലം കടന്നു പോയ്,
കനലിന്റെ നീറുന്ന തരിയും തെറിച്ചു പോയ്.
പ്രണയമില്ലായിരുന്നെവിടെയും ,
പ്രളയജലം കഴുത്തോളമെത്തും വരെ .
പ്രണയമില്ലായിരുന്നെവിടെയും,
വുഹാനിലെ കൊലപാതകികൾ
കണ്ണിലെത്തും വരെ.
പകയായിരുന്നെവിടെയും,
നെറിയില്ലായിരുന്നെവിടെയും
നെറിയില്ലായിരുന്നെവിടെയും
മതവും, പണവും, നിറവും
നീ വിശ്വസിച്ച ദൈവവും ഹേതുക്കളായ്.
കാലം കടന്നു പോയ്,
കനലിന്റെ നീറുന്ന തരിയും തെറിച്ചു പോയ്.
നാളെയപ്പ്പോൾ,
മതമെവിടെ? പകയെവിടെ?
നിറമെവിടെ? പണമെവിടെ?
കാണ്മാനില്ല.
കാണ്മാനില്ല.
പ്രണയമാണെവിടെയും,
കാലം പക പോക്കിയ ഈ ജനക്കൂട്ടത്തിനു
പ്രണയമാണെവിടെയും.
Subscribe to:
Comments (Atom)
