Saturday, 11 March 2017

കൊടുങ്ങല്ലൂർ



തൃശ്ശവപേരൂരിനും  കൊച്ചിക്കും ഇടയിലായ്
കൊടുങ്ങല്ലൂരെന്നൊരു നാടുണ്ട്.

നാടിനു  കാവലായ്‌ ചെരന്മാർ പണിതീർത്ത കൊടുങ്ങല്ലൂരാമ്മേട കാവുണ്ട്.
നാലു മൈലപ്പുറം ചെരമാനും,
പിന്നെ ഏഴു മൈലപ്പുറം തൊമസ്ലീഹ.

മഹോദയപുരമെന്നും  ക്രാങ്കന്നൂരെന്നും മുസരീസെന്നും പേരുമിതിന്

തലപ്പൊലിയും പൂയവും ഭരണിയും
തീരൊത്സവങ്ങളുടേം നാടുമിത്.

ചരിത്രമതു നോക്കിയാൽ ടിപ്പുവിൻ കൊട്ടാ
കുട്ടൻ തമ്പുരാൻ കലാലയവും.

കാവ്യത്തിൻ ഭംഗിയെടുത്തു നോക്കുകിൽ
ഭസ്കരൻ മാഷുടേ ശീലുകളും.

ഹാസ്യത്തിൻ ഭാവമൊന്നൊർത്ത്‌ നോക്കിയാൽ ബഹദൂർ ഇക്കതൻ വേഷപ്പകർച്ച.

പുഴയുണ്ട് തുരുത്തുണ്ട് ‌കടലുണ്ട് കടവുണ്ട്
കൊടുങ്ങലൂർന്നോരു നാടുണ്ട്.

തൃശ്ശവപേരൂരിനും  കൊച്ചിക്കും ഇടയിലായ്
കൊടുങ്ങല്ലൂരെന്നൊരു നാടുണ്ട്.




No comments:

Post a Comment