Wednesday, 30 September 2015

പ്രേമം വെകേഷൻ.



സീൻ 1.

കുറച്ചു താടി വെച്ച് നാട്ടിൽ ചെന്ന എന്നോട്,....

"ഓഒഒ.... മ്മടെ പ്രേമം ജോർജ് ആയിരിക്കും ലെ...എല്ലാ പഞ്ചായത്തിലും കാണാം ഇത് പോലെ 100 ടീംസ് ".

"ബ്രോയി...മെചുരിറ്റി കൂട്ടാൻ ആയിരിക്കും ലെ വെപ്പ് താടി. മീൻ  താടി വെപ്പ്."

"എന്താണ് ബ്രൊ, ഗൾഫിൽ സീൻ ആണ , കട്ട ശോകം ലുക്ക് ആണല്ല."

താടി വെക്കാൻ തൊന്നിയവൻ അത് വെച്ചപ്പ...അത് കൊണ്ട് ജാതകം എഴുതാൻ പോണവരാ  നിറയെ...

സീൻ  2.

"മച്ചാനെ.. നോക്കി പൊളിക്ക് ട്ടാ...അല്ലേൽ റോക്ക് ശശി ആവും".

ഇത് കൊച്ചിക്കാരൻ ഫ്രീക്കൻ ചങ്ക്  ബ്രോയുടെ അടുത്ത് ബൈക്ക് ഓടിക്കുമ്പോ പറയണതല്ല.. വീട്ടിൽ നാളികേരം പൊതിക്കാൻ വന്ന ഷുക്കൂറിന്റെ കയ്യീന്ന് അത് തെറിച്ചു പോയപ്പ മ്മ്ട ബവേട്ടൻ പറഞ്ഞതാ.

"പാരക്കുറ്റി ഈസ് സിമ്പിൾ ബട്ട് പവർ ഫൂൾ.."
നാളികേരം പോതിക്കണ  ചേട്ടന്റെ മറുപടി ആണ്...പ്രേമം തലയ്ക്കു പിടിച്ച് ബ്ലാക്ക് ഷർട്ടും വെള്ളമുണ്ടും പണി സമയത്ത് പോലും അഴിച്ചു വെക്കാത്ത ഐറ്റം ആണ്.....

അപ്പളാണ് ബവേട്ടന്റെ മോൻ വന്നു ഒരു പൊളി പൊളിച്ചത്...

"ഷുക്കൂരെ  നീ പൊളിച്ചോ...പഷേ ഒരു മാതിരി മലരിന്റെ പോലെ പകുതിക്ക് വെച്ച് അങ്ങ് ഇറങ്ങി പോയി മലരിലെ പണി കാണിക്കരുത് "

കണ്ക്ലുഷൻ.

പ്രേമം തലയ്ക്കു പിടിച്ച് ഷർട്ടും മുണ്ടും മാറ്റിയവന്മാര് പണ്ടാർനെങ്കിൽ ക്ലാരയെ അന്വേഷിച്ച്  തൃശൂർ പോയേനെ....എന്താലെ....അമരം കണ്ടു പൊറം കടലീ പോയി സ്രാവിനെ കൊണ്ടന്നാനെ.....

പെണ്ണ്  കാണാൻ പോകുന്നവന്മാര് വരെ..തിരിച്ചു വരുമ്പോ.. പറയനതാണ്, "മലരിന്റെ ചായ ഉണ്ട്.. മേരിയുടെ മുടി..."

പ്രേമോം മേരിയും അവന്റെ മലരും...

"പക്ഷേ...സെലിൻ.... സെലിൻ പാവോണ് ട്ടാ ..."