Monday, 9 September 2013

കിരാത വേട്ട



തലസ്ഥാന നഗരിയിൽ, കിരാത ജന്തുക്കളാൽ
നോവിന്റെ അലറലിൽ  എന്നനുജത്തി നീ .
മത്രുഭൂമി തൻ നെഞ്ചത്ത് കേറി ,
കീറിയാടുന്ന സദാചാര  ബോധമേ.
കേൾകില്ല, മറക്കില്ല  ഇനിയൊരു
ജന്മത്തിലും ശബ്ദഭേരിയെ .
വർണിക്കല്ലേ നീയിനി , രോദനത്തെ
വിലക്കുവാങ്ങുന്ന മാധ്യമാവിചാരമേ.
എന്നുള്ളിൽ കുത്തി നിറക്കുന്ന വേദന ,
മനുഷ്യ മനസിന്റെ നീ അറിയാത്ത വേദന.
എന്നിലെ ഞാനും, എൻ വിചാരങ്ങളും
ഇന്നുറപ്പിചു  നല്ല നാളെ കൾക്കായി ,

കാക്കണം...എനിക്കെന്റെ  അനുജത്തി,

ജ്യേഷ്ഠത്തിമാരുടെ  മടിക്കുത്തുകൾ .