ഒരു കൊച്ചു യാത്രാ വിവരണം, 2016
കൊച്ചി- അബുദാബി
വെക്കേഷൻ കഴിഞ്ഞു വീട്ടിൽ നിന്നും പോവുന്നതിന്റെ വിഷമം പേറിക്കൊണ്ട് എയർപോർട്ടിൽ എത്തി ഇമ്മിഗ്രേഷനും എല്ലാം കഴിഞ്ഞു വെയ്റ്റിംഗ് സ്ഥലത്തു ഇരിക്കുമ്പോളാണ് എനിക്കും അവൾക്കും ചെറുതായൊന്നു വിശന്നത്, വിശപ്പ് നല്ലതാണ്... അല്ലെ?
ഒരു ചായയും, കട്ലെറ്റും, പഫ്‌സും കഴിച്ചു കഴിഞ്ഞപ്പ ഒരു തുണ്ടു സ്വർണം വാങ്ങണ പൈസയായി. അനുശ്രീ നേരത്തെ തന്നെ പറഞ്ഞതായിരുന്നു ഇവിടെ ഒടുക്കത്ത വില ആണെന്നു, ഹൈ അനുശ്രീനെ മനസ്സിലായില്ല? മ്മടെ " അരുണേട്ടാ ഐ മിസ് യു " ഫെയിം. എന്നാലും ദാഹിച്ചതു കൊണ്ട് കാപ്പീം കൂടി കുടിക്കാന് വിചാരിച്ചു നെസ്കഫേ പറഞ്ഞു. തിരിച്ചൊരു ചോദ്യം പാല് വേണോന്നു.
എന്താ ലെ?
പാലില്ലേൽ പിന്നെ എങ്ങനേണ് നെസ്കഫേ ഉണ്ടാക്കണത് ഭായി ?
പാൽ അല്ലേൽ പൊടി അതാണ് മച്ചാൻ ഉദ്ദേശിച്ചത്. ഞാൻ തെറ്റിദ്ധരിച്ചു.
ഒട്ടും കുറച്ചില്ല പാൽ തന്നെ പറഞ്ഞു. രണ്ടു മിനുറ്റിൽ 120 രൂപേടെ നെസ്കഫേ യും കുടിച്ചു .....പൊടി ആയിരുന്നേൽ പകുതി കാശ് ....ഏയ് അങ്ങനെ ചിന്തിച്ച ജീവിക്കാൻ പറ്റുവോ ?
ഇളിഭ്യനായി വിഷണ്ണനായി ഞാൻ നിന്നു. ബാല്യം കഴിഞോണ്ടു മാത്രം പകച്ചു പോയില്ല.
വിശപ്പ് നല്ലതാണോ എന്ന് ചോയിച്ചപ്പ അതെന്നു പറഞ്ഞവരെവിടെ?
അതത്ര നല്ലതല്ലാട്ടാ...
രണ്ടു മണിക്കൂർ സമയം കഴ്ഞ്ഞു, ഫ്ലൈറ്റിലേക്കു കയറി, രാത്രി ആയതു കൊണ്ട് ഒന്ന് ഉറങ്ങിയേക്കാം മാത്രവുമല്ല നാട്ടിൽ നിന്ന് പോവുന്നത് കൊണ്ട് ശുഷ്കാന്തിക്ക് നല്ല കുറവും ഉണ്ട്.
കുറച്ചു സമയത്തിനകം എല്ലാവരും മയക്കത്തിലേക്ക് വീണു തുടങ്ങി, എനിക്കും ഉറങ്ങണം എന്നുണ്ട്, കണ്ണടച്ചു ഒരു പാട് ശ്രെമിച്ചു, പറ്റുന്നില്ല.. എന്തോ ഒരു ശബ്ദം വല്ലാതെ അലട്ടുന്നു.... അത് കൂടി കൂടി വന്നു. അതെ.. വെറുപ്പിക്കൽ കൂർക്കം വലി തന്നെ. പുറകിൽ ഇരിക്കുന്ന ആരോ ആണ്.കുറച്ചു കഴിഞ്ഞാ നിർത്തുമല്ലോ... ശരിയായിക്കോളും എന്ന് വിചാരിച്ചു വീണ്ടും ശ്രമിച്ചു, അവസാനം നിർത്തി.... ഫ്ലൈറ്റ് നിർത്തി..
പുറകിലോട്ടു നോക്കിയപ്പോ കൂർക്കം വലിച്ച ആളെ കണ്ടു. ഒന്നും അറിയാത്ത, ഞാൻ ഈ ഫ്ലൈറ്റിലെ ഉള്ള ആളല്ല എന്ന മട്ടിൽ ഒരു മനുഷ്യൻ, കുറച്ചു മുൻപ് വരെ ഒരു പാട് സ്മരിക്കപ്പെട്ട ആ മനുഷ്യന്റെ അച്ഛനെ ആലോചിച്ചു ഫ്ലൈറ്റിൽ നിന്നിറങ്ങി.
ആദ്യം കഴിച്ച ഭക്ഷണവും, പിന്നെ പുറകീന്നു കുത്തിയ മനുഷ്യനും. രണ്ടും കൊണ്ടുള്ള യാത്ര. കൊച്ചി- അബുദാബി. 2016 വെക്കേഷൻ .