Monday, 7 December 2015

കണ്ണ് തുറക്കൂ....

ഹേ മാനിഷാദ.....

ഈ ഒന്നരാൾ പൊക്കത്തിൽ വെള്ളത്തിനടിയിൽ
നീ പിടിച്ചെടുത്ത പറമ്പുകളും....
നീ പണിത കെട്ടിടസമുച്ചയങ്ങളും നീ തന്നെ എടുത്തു കൊള്ളൂ.
പകരം പൊലിഞ്ഞ ജീവനുകൾ എനിക്ക്
നീ തിരിച്ചു തരിക...

പറ്റിയില്ലെങ്കിൽ  ആ കണ്ണൊന്നു തുറക്കൂ ....

ഏന്നിട്ട്, നിന്റെ തലമുറകൾക്ക് നാളെ  കഴിയാനുള്ള സ്വത്തല്ല, മറിച്ചു " നാളെകളെ " ആദ്യം ഉണ്ടാക്കുവിൻ.

പ്രകൃതിയെ പഴിക്കാതെ, നിന്റെ പ്രവൃത്തിയെ പഴിക്കുവിൻ...
നിന്റെ പിഴവുകളെ പഴിക്കുവിൻ.

കെട്ടിട സമുച്ചയങ്ങൾ നമുക്ക് വേണം,
ആഗോള വ്യവസായ ശാലകൾ നമുക്ക് വേണം.

അത്..... പുഴയെ മറന്നല്ല,വയലിനെ മറന്നല്ല, കുളങ്ങളെയും തോടുകളെയും മറന്നല്ല.....മറിച്ചു,

നാളെകളിലെ  കുഞ്ഞുങ്ങളെ ഓർത്ത്......