Wednesday, 24 October 2012

കുഞ്ഞിക്കവിത


സ്മ്രിതികള്‍ 

അച്ഛനമ്മതന്‍ താലോലം കൊതിച്ച 
നിഷ്കളങ്കതതന്‍ അര്‍ത്ഥമറിയാത്ത 
അക്ഷരത്താളുകള്‍ ജീവിതമായ 
ചോക്കുപെന്‍സിലുകള്‍ സ്വപ്നങ്ങളായ 
മയില്‍ പീലി തണ്ടുകള്‍ അരുമകളായ

ബാല്യകാല സ്മ്രിതികളില്‍ ഞാന്‍  എന്‍റെ 
യൗവനം ആസ്വധിക്കുന്നിപ്പൊ  !!

അച്ഛനമ്മതന്‍ വാക്കിനതീതമായ് 
കളഞ്കതതന്‍ തീരങ്ങള്‍ തേടി നടന്ന 
അക്ഷരത്താളുകള്‍ വക വെചിടാത്ത 
ചോക്കുപെന്സിലുകള്‍ ചോര കിനിഞ്ഞ 
മയില്പീളിതണ്ടുകള്‍ അസ്ത്രങ്ങളായ 

കൌമാരത്തിന്‍ മുറിവുകള്‍ എല്കാതെ 

ബാല്യകാല സ്മ്രിതികളില്‍ ഞാന്‍  എന്‍റെ 
യൗവനം ആസ്വധിക്കുന്നിപ്പൊ  !!


Friday, 12 October 2012

വൈകീട്ട് ഞാന്‍ കണ്ട സ്വപ്നം


വൈകീട്ട് ഞാന്‍ കണ്ട സ്വപ്നം 


എന്നത്തേം  പോലെ അന്നും ഞാന്‍ കളിച് പണ്ടാരടങ്ങി വീടിലെത്തി....

"എന്താടാ ഇന്ന് ഏതു  കയ്യില്‍ ആണ് ചൂട് പിടിച്ച തരേണ്ടത്."??....അശരീരി അടുക്കളയില്‍ നിന്നാണ് ....അവടെ അമ്മ അല്ലാതെ പിന്നെ ആരാ ഇണ്ടാവ? ഞാന്‍ കല്യാണം കഴ്ചിടിന്നോല്ലുലോ !!!...

ഞാന്‍  പത്കെ അട്കളയിലെക്ക് പോയി....." അമ്മാ.....എന്താ വിശേഷം ??.."  പക്ഷെ സംഭവം ഏറ്റില്ല ട്ടാ ....

ഹി ഹി  സ്കൂളില്‍ പോയി എന്നേലും വലത്തായ  നൂറു പിള്ളേരേം പഠിപ്പിച് വീട്ടില്‍ വന്ന അമ്മെടട്ത്  വിശേഷം ചോദിച്ച എല്കൂലന്നു അറിയാം  ...ന്നാലും ബിരിയാണി  കൊടുക്കനിന്ടെങ്കിലോ!!!

നിഷ്കളങ്കതയുടെ മൂര്‍ത്തി മത്  ഭാവമായി ഞാന്‍ ചോദിച്ചു " എന്താ അമ്മ ?"

" ഒന്നുല്ലട " 

പക്ഷെ അതില്‍ എല്ലാം ഉണ്ടാര്‍ന് ...:) ഇനി നിന്നിട്ട് കാര്യമില്ല  എന്ന് തോന്നെപ്പോ   പോയി ചാടി  JONTEY RHODES ...INZAMAM UL HUG  ഇനേ Runout  ആക്കാന്‍ വേണ്ടി wicket ഇലേക്ക് ചാടിയ പോലെ....സെറ്റി യിലേക്ക്.....കിട്ടി ....remote..... celebration dance ചെയ്യണം എന്നുണ്ടാര്നു ... പക്ഷെ അമ്മ കണ്ടാല്‍.. ... പണി പാലും വെള്ളത്തില്‍ കിട്ടും .....അത് കൊണ്ട് എല്ലാം കടിച്ചമര്‍തി .....

അങ്ങനെ  highlights കണ്ടു കെടന്നു...ഞാന്‍ ആലോചിച്ചുട്ടോ ....അമ്മേനെ ഒക്കെ സമ്മതിക്കണം ജോലി കഴിഞ്ഞ വന്നിട്ട വീടിലും ജോലി.....ഹോ....ഇച്ചിരി കൂടി എല്ലാം ശ്രദ്ദിക്കണം ലെ ? അധികം ബുദ്ധിമുട്ടിക്കാതെ ഒക്കെ നോക്കണം !!!! മ്മം 

ശ്രമിക്കാന്‍ ശ്രമിക്കാം !!!!

ഞാന്‍ പെട്ട്ടന്നു ഇചിരി ഉറങ്ങി പോയി .....

കൊറച്ചു കഴിഞ്ഞപ്പോ അമ്മ  എന്തോ കൊഴംപുമായി വരുന്ന പോലെ തോന്നി.........എത്തീപ്പോ മന്സ്ലായി കൊഴംപല്ല .... വെളിച്ചെണ്ണ തലയിലേക്ക് ഇട്ടിട്ടു ഒരു പിടുത്തം  പിടിക്കാന്‍ ആണ് . ... അമ്മക്കറിയാം വെളിച്ചെണ്ണ എനികിഷ്ടല്ല നു.....ഇങ്ങനൊക്കെ അല്ലെ അമ്മക് പക തീര്‍ക്കാന്‍ പറ്റൂ..
...
അമ്മെടട്ത് പത്കെ പറഞ്ഞു ഈ കയ്യും ഒന്ന് ഉഴിഞ്ഞോ ട്ടാ ....ഹി ഹി ... 

അമ്മേട ഒരു നോട്ടം !!!! sledging ഇന്റെ ഒരു ചൊവ ഉണ്ടാര്‍ന്നു... എന്നാലും ഉഴിഞ്ഞു 

" പിന്നല്ല അമ്മ അല്ലെ ?? ഇങ്ങനൊക്കെ ചെയ്യണ്ടേ ?? വേറെ  ആരാ ചെയ്യാ?... ഞാന്‍ കല്യാണം ഒന്നും കഴിച്ചിട്ടില്ലലോ ..." 

ഈ " കല്യാണം കഴിച്ചിട്ടില്ലലോ " പറഞ്ഞ്ത്  കേള്‍കാത്ത പോലെ അമ്മ നന്നായി അഭിനയിച്ചു .... എന്റെ അല്ലെ അമ്മ !!!!

ഞാന്‍ അവടെ കിടന്നു ഉറങ്ങി പോയി വീണ്ടും..
എന്തോ ഒരു സ്വപ്നോം കണ്ടു.....എണീറ്റു !!! എന്തോ വല്ലാത്ത ഒരു സന്തോഷം തോന്നി ,,,...

അമ്മേട അടുത്തേക്ക് ഓടിപോയി  2nd run ഇന് chance ഉള്ളത് പോലെ!!

അമ്മാ  എനിക്കറിയാം...ബുധിമുട്ടികുആനു നു...
പക്ഷെ എനിക്ക് വയങ്കര ഇഷ്ടയിട്ടല്ലേ !!! അമ്മ.....അമ്മാ ...ഇങ്ങോട്ട് നോക്ക്ക് ....

" എന്താ നീ സ്വപ്നം കണ്ടേ "

അമ്മാ കിടു match ആര്നു ... ഞാന്‍ ഒരു ജാതി form .. ഹൊ....
Square cut, sraight drive , cover drive,..pull, hook...even dill's coop വരെ അമ്മ...man f d matchum...ആരാ  എന്ന് ചോദിക്ക്? മ്മം  ചോദിക്ക് ?

ആരാ?

അമ്മേടെ ഈ "മ്വോഒന് "

അമ്മാ.. അപ്പൊ എല്ലാം പറഞ്ഞ പോലെ.. നാളെ നേരത്തെ വിളിക്കണം ..Netsil
Practise ഇണ്ട് .  മറ്റന്നാള്‍  Tournament Starting...അല്ലെ.......എന്താ അമ്മാ ഒരു ഉഷാര്‍ ഇല്ലാതെ ...

cheer up...mom.!!!

Lemme hav bath..... Seee yaaa.....

അങ്ങനെ  Dale Steyn's  Action ഇല്‍ ഞാന്‍ bowl ചെയ്തു  പോകുവര്നു ....അപ്പൊ ആണ് ആ  വാതിലിന്റെ നല്ല " തന്കപെട്ട " ആ മുകള്‍ ഭാഗത്ത് ..Reverse Swing ഇന് വേണ്ടി പിടിച്ചിരുന്ന ആ വെരലുകള്‍ ആഞ്ഞു അടിച്ചത്.


....." അമ്മാ പണി പളീട്ട " ......കൊഴമ്പ്  എടുത്തോ !!! 






Wednesday, 10 October 2012

ജീവിതം - ഇന്നലെയും ഇന്നും

ജീവിതം - ഇന്നലെയും ഇന്നും 

"മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കുംപോ ആണ് ജീവിതം  ജീവിതമാകുന്നുള്ളൂ "എന്നാ സ്ഥിരം പല്ലവികളുടെ കൂടെകൂടെയുള്ള ഒര്മിപ്പിക്കലുകളിലൂടെ ആണ് എന്റെ ജീവിതവും ഒരു കാലത്ത് സഞ്ചരിച്ചു കൊണ്ടിരുന്നത്. എനിക്ക് അറിയാതിരുന്ന   ഒരു പ്രയോഗം !

 "ചേതനയറ്റ  ശരീരവും" ആത്മാവും തമ്മില്‍ ഉള്ള ദൂരം എത്ര എന്ന് പോലും കണക്കാക്കാന്‍ കഴിയുന്ന ഈ കാലഘട്ടത്തിന്റെ പാടവത്തിലും ബുദ്ധിയിലും ഭ്രമിച്ചു  പോകുന്നുണ്ടെങ്കിലും, "ജീവിത സമയ"ത്ത് രണ്ടു മനസ്സുകളും ശരീരങ്ങളും എത്ര അകലങ്ങളില്‍ ആണ് എന്ന് മനസിലാക്കാന്‍ ശ്രമം പോലും ഇല്ലാത്ത ഈ കാലം എന്നതില്‍ വ്യാകുലപ്പെടുകയും ചെയ്യുന്നുണ്ട് .

പ്രണയ അഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയോട്  തോന്നുന്ന നഷ്ടപ്പെടലിന്റെ "നൊമ്പര"മെങ്കിലും ഇന്നുണ്ടായിരുന്നെങ്കില്‍? ഇല്ല  ഈ  തരത്തില്‍ ഉള്ള വികരങ്ങല്‍ക്കടിമാപ്പെടാന്‍ ഇന്നത്തെ തലമുറയ്ക്ക് സമയമില്ല്ല അതാണ് യാഥാര്‍ത്ഥ്യം. കാപട്യത്തിന്റെ മണം  ഉണ്ടെങ്കിലും ഞാനും ഉള്‍പെടുന്ന ഇന്നത്തെ യൌവനം കാര്യങ്ങളെ അങ്ങനെ കാണുവാനാണ് ഇഷ്ടപ്പെടുന്നത് .

ജന്മാന്തരങ്ങള്‍ കഴ്യും തോറും അന്യാധീനപെട്ടു കൊണ്ടിരിക്കുന്ന "സ്നേഹം" എന്നാ സതവികാരത്തെ , പാരമ്പര്യവും പൈത്ര്കവും നമ്മെ പഠിപ്പിച്ച അന്വേന്യം സ്നേഹിക്കലിനെ, എല്ലാം  നാം മറന്നു കൊണ്ടിരിക്കുകയാണോ?അതോ പാശ്ചാത്യ ശീലങ്ങള്‍ നമ്മെ അത് മറന്ന പോലെ അഭിനയിപ്പിക്കുവാന്‍ ശ്രേമിക്കുക ആണോ ?

യുവതലമുറയുടെ "ഹ്രസ്വകാല ബന്ധങ്ങളും പ്രണയങ്ങളും "പാരമ്പര്യസംസ്കരികെതര ശൈലികളെ വെല്ലുവിളിച്ചു കൊണ്ട് അലങ്കരികതയുടെ ചീട്ടു കൊട്ടാരങ്ങള്‍ തീര്‍ക്കുമ്പോള്‍ അവശേഷിക്കുന്നത് അതുകണ്ട് പഠിച്ചു വരുന്ന ഇളം തലമുറയുടെ മോഹചിന്തകള്‍ മാത്രം!

നാളെകള്‍ ഇല്ലാതെ, ഇന്നിനെ മാത്രം ജീവിതം ആയി കാണുന്ന ഞാന്‍ അടക്കമുള്ള ഈ തലമുറ .....എന്തിനെയാണ് സ്നേഹിക്കുന്നത്..... ,എന്തിനെയാണ് ത്യജിക്കുന്നത് ഒരു നല്ല നാളേക്ക് വേണ്ടി ?

അതെ ! നമുക്ക് മുന്‍പുള്ള തലമുരകല്കും അന്യം അല്ലായിരുന്നു , അവര്‍ക്കും ആകാമായിരുന്നു ഈ  പടിഞ്ഞാറന്‍ ശൈലികള്‍ . പക്ഷെ അവര്‍ ചെയ്തില്ല , 
മറ്റൊരു സംസ്കാരത്തോടെ പിന്നെയുള്ള തലമുറ വളരാന്‍ അവര്‍ ആഗ്രഹിച്ചില്ല . പാരമ്പര്യവും സംസ്കാരവും പൈത്രികവുമെല്ലാം മുറുകെ പിടിച്ച അവര്‍ ജീവിച്ചു.... അല്ല ത്യജിച്ചു ... ജീവിതം എന്നാ പദം അന്വര്തമാക്കാന്‍ വേണ്ടി !!!

അപ്പോള്‍ നമ്മള്‍?!

മരിച്ചു കൊണ്ടിരിക്കുകയാണോ അതോ ജീവിക്കാന്‍ മറന്നു കൊണ്ടിരിക്കുക ആണോ? മറന്നു കൊണ്ടിര്‍ക്കുകയാണ് എന്ന് പറയാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്.കാരണം  മറവി ചികില്സിക്കാമല്ലോ!!!!!