Thursday, 27 June 2013

ഒരു കുഞ്ഞു നുണക്കഥ (നേരിന്‍റെ മറവിൽ)

ഒരു കുഞ്ഞു നുണക്കഥ (നേരിന്‍റെ മറവിൽ)

തികച്ചും പുതിയ ഒരു അന്തരീക്ഷം,
ആദ്യത്തെ ദിവസം ആയതുകൊണ്ട്, വിചാരിച്ച അത്രക്കും കലിപ്പ് സീന്‍ ഒന്നും ഇല്ല, ടീച്ചര്‍മാരൊക്കെ മാലാഖമാരെ പോലെ വരുന്നു, പോവുന്നു..!!!
ഈ സ്കൂളിലെ ടീച്ചര്‍ മാരൊക്കെ എന്താ കേരളത്തിൽ ഉണ്ടായതെല്ലേ?? സാക്ഷിക്ക് കുഞ്ഞി സംശയം!!!
ക്ലാസ്സില്‍ നോക്കുമ്പോള്‍ , കൊറേ പേര്‍ക്ക് മുടിഞ്ഞ ഹയ്റ്റ്, കൊറേ ജിമ്മന്മാര്‍, കൊറേ സോഡാ ഗ്ലാസ്‌ ടീംസ്.... പണി പാലും വെള്ളത്തില്‍ തന്നെയാണോ കിട്ടിയത് എന്ന് സാക്ഷിക്ക് ഇപ്പ്രാവശ്യം സംശയമേ ഇല്ലാര്‍ന്നു, ഏതാണ്ട് ഒറപ്പാക്കി.!

എന്‍റെ ആദ്യത്തെ സ്കൂളിലെ കുറച്ച് പിള്ളേരുണ്ട്, ക്ലാസ്സിലെ കൂട്ടുകാരൊക്കെ ഇവിടെ വേറെ ക്ലാസ്സില്‍ ആണ്. അത്കൊണ്ട് ആദ്യത്തെ ദിവസം അടൂര്‍ ഗോപാലകൃഷ്ണന്‍റെ ഇരുപത്തിയേഴു ആണുങ്ങളും മുപത്തിമൂന്നു പെണ്ണുങ്ങളും ആയി തോന്നി! എങ്കിലും ക്ലാസ്സില്‍ ഇരുന്നു, ഗുരുകുല സമ്പ്രദായത്തില്‍ എങ്ങനയിരുന്നു ആവൊ പഠനം?, അടുത്ത ക്രിക്കറ്റ്‌ സീരീസ്‌ എന്നാണാവോ തോടങ്ങുന്നെ?, മന്ത്രിമാര്‍ക്കൊക്കെ എത്ര വയസ്സായി?( ലീവ് കിട്ടാനല്ലട്ടോ, ജസ്റ്റ്‌ ഫോര്‍ ജനറല്‍ ക്നോവ്ലെജ് ) ഇങ്ങനെ ഒക്കെ ആയി ചിന്ത!

പിന്നെ ആലോചിച്ചു ബോര്‍ അടിച്ചപ്പോ, അതുകൊണ്ട്, അതുകൊണ്ട് മാത്രം....ചുറ്റിലും ഒന്ന് കണ്ണോടിച്ചു..!! അവസാനത്തെ പ്രതീക്ഷയും പോയി, അല്ല ഇതിനു മുന്‍പും അതെ, തിരിവുകള്‍ മാത്രം നമ്മള്‍ടെ ക്ലാസ്സില്‍! ഇപ്രാവശ്യം എങ്കിലും ഇക്കാര്യത്തില്‍ ഒരു പുരോഗതി!!!... ഇല്ല.... കണ്ണേ മടങ്ങുക!! മനസേ മടങ്ങുക! ബോയ്സ് സ്കൂളില്‍ പഠിച്ചാമതിയായിരുന്നു!!

മനസ് മരവിച്ചു, ആദ്യത്തെ ദിവസം തന്നെ ബുക്ക്‌ തൊറന്നു ഇരിക്കുന്ന ഒരുത്തന്‍ ....ഈശ്വരാ.. ഇവന് നല്ലത് മാത്രം വരുത്തണേ!!! അത് മാത്രം അല്ല തൊട്ടു അപ്പുറത്ത് ഇരിക്കുന്നവന്‍റെ അടുത്ത് ഇവനു കൊറേ സംശയങ്ങളും,, അവനാണേല്‍ ഇവനെ ശ്രെദ്ധിക്കുന്നൊന്നും ഇല്ല! അവസാനം അവന്‍ പുറകിലേക്ക് തിരിഞ്ഞു, ഞാന്‍ ഒറപ്പിച്ചു പയ്യന് ഒരെണ്ണം കിട്ടി!! പക്ഷെ സംഭവിച്ചത് അങ്ങനല്ല!! അവന്‍ പുറകിലോട്ടു തിരിഞ്ഞ് അവന്റെ ടുഷന്‍ ക്ലാസ്സിലെ ബുക്ക്‌ എടുത്തു സംശയം തീര്‍ത്തു കൊടുത്തേക്കുന്നു!!!

ഞാന്‍ ക്ലാസ്സ്‌ മാറി ഇരുന്നതാണോ അതോ generation മാറി ജനിച്ചതോ!!! സാക്ഷിക്ക് സംശയം പിന്നെയും ബാക്കി!!!

പുറകില്‍ നിന്നും ഒരു അശരീരി “ മച്ചു.. സെക്കന്റ്‌ ബെഞ്ചിലെ നടുക്കത്തെ കൊള്ളാട്ടോ!!!“
അപ്പൊ തന്നെ വേറെ ഒരുത്തന്‍ “ അപ്പൊ ലാസ്റ്റ് ബെഞ്ചിലെ അറ്റത്ത് ഇരിക്കുന്നത്നു എന്താ ഒരു കൊറവ് ? “
 “ ഇവരെ ഒക്കെ ഇപ്പൊ ഉണ്ടാക്കീതാണോ? ഞാന്‍ നേരത്തെ നോക്കിപ്പോ കണ്ടില്ലലോ” എന്ന് ഞാനും!!!

ഹാവൂ തൃപ്തിയായി!!!!

അടുത്ത ദിവസം മുതല്‍ ഈ മൂന്നു പേര്‍ക്കും ഒരു ബെഞ്ച്‌!!, ആകെ ഒരു വ്യത്യസo മാലാഖ മാരെ പോലെ ആദ്യം തോന്നിയ കുറച്ചു പേരെ  പിന്നെ അങ്ങനെ കാണാന്‍ പെറ്റ്യിയിട്ടില്ല!!!


ഈ കഥയില്‍ നിന്നാണത്രേ Chetan Bagat 5 Point Someone ഉം Rajkumar Hirani 3 idiots “ ഉം ഉണ്ട്ക്കിയത്!. എന്തോ ഞാന്‍ അത് വിശ്വസിച്ചിട്ടില്ല !!:p

Tuesday, 25 June 2013

സൗഹൃദം


“ഡാ നീ പഠിച്ച കഴ്ഞ്ഞ?
ഇല്ലട, തൊടങ്ങീട്ടില്ല,
അത് മതി,....ഞാന്‍ പാസ്സയില്ലെങ്കിലും, നീ പാസ്സാവരുത് എനിക്കത്രേയുള്ളൂ!!!!”

“ ഡാ എന്തായി മറ്റേ കേസ്!! നടക്കുവോ??
എവടടപ്പ?!!! അവള്‍ നോക്കുന്നു പോലുല്ലട.. ശോകം     ആണ്
 നീ ഡെസ്പ്  ആവല്ലേ മച്ചു!!! നമുക്ക് സെറ്റ്     ആക്കാം!!!”

നിര്‍വചിക്കാന്‍ പോയിട്ട്, അടുത്ത നിമിഷം എങ്ങനായിരിക്കും ഇവര്‍ എന്ന് ഊഹിക്കാന്‍ പോലും പറ്റൂല!!!..ഊ**കള്‍!!!
പക്ഷെ,
ഇവരൊന്നും ഇല്ലായിരുന്നെങ്കില്‍...?!!!!!,

( എന്താടാ, എല്ല്ലാരും നോക്കണത് ? ) ഹാപ്പി ആയേനെ !!! എന്ന് പറയാന്‍ വരുവായിരുന്നു!!! പിന്നേ നിന്നെ ഒക്ക്കെ പറ്റി ഞാനിപ്പോ ഒ***ത്തും... ഒഞ്ഞു പോടാപ്പാ........

എന്നാലും കൊള്ളാട്ടോ!!!

എന്താന്നു വെച്ചാ, ഞാന്‍ കൊരച് നേരം ആയി എന്തേലും എഴ്തനം എന്ന് വെച്ച് ഇരിക്കുന്നു, ഒന്നും കിട്ടുന്നില്ല!! അത്രയ്ക്ക് കിടു ടീംസ് ആണേ!!!
എന്നാലും നോക്കട്ടെ,
“ സൗഹൃദം , ജീവിത താളുകളില്‍ ഞാന്‍ അനുഭവിച്ചറിഞ്ഞ ഈ വാക്കിനു മധുരം മാത്രo . ഉറക്കെ കളിയാക്കി ചിരികള്‍കും, “ അവന്‍ എന്‍റടുത്ത് മാത്രം അത് പറഞ്ഞില്ലട “ ടൈപ്പ് പിണക്കങ്ങള്‍ക്കും നെല്ലിക്ക നീരിന്റെ കയ്പേ ഉണ്ടായിരുന്നുള്ളൂ! . ഇന്നിപ്പോ  ജീവിതക്കാഴ്ചകള്‍ മാറുന്നു, കാഴ്ചപ്പാടുകള്‍ മാറുന്നു , രീതികള്‍ മാറുന്നു. എങ്കിലും തീക്ഷണമായ സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും അര്‍ഥം എന്തെന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരം എന്‍റെ കൂട്ടുകാര്‍ തന്നെ “

എന്നെ തടഞ്ഞു നിര്‍ത്തിയ ശാസനകള്‍, എന്നെ മുന്നോട്ട് നയിച്ച പ്രോത്സാഹനങ്ങള്‍, എന്നെ ചിന്തിപ്പിച്ച അനുഭവപ്പറച്ചിലുകള്‍, അങ്ങനെ എന്നെ ഞാനാക്കിയ സൗഹൃദം!!

സൌഹൃദ തീരങ്ങളില്‍ ഞാന്‍ ആറാടിയ സമയങ്ങളില്‍ എനിക്ക് ചുറ്റും ഉണ്ടായിരുന്നത് സ്നേഹത്തിനും ത്യാഗത്തിനും വില പറയാനറിയാത്ത, എന്‍റെ ഈ  സ്വകാര്യ അഹങ്കരങ്ങളാണ്!!!

പക്ഷെ അന്നെനിക്കുണ്ടായ ഒരുമിക്കലിന്റെ സുഖo , ഇന്നത്തെ വിരഹത്തിന്റെ വേദന തന്നു മനസിലാക്കി തരേണ്ടായിരുന്നു !! J എന്‍റെ ഒരു പറ്റം കൂട്ടുകാര്‍ക്ക്.....:)












Tuesday, 18 June 2013

പഠിക്കുക ബാല്യത്തെ !!!

ജാതിയാലോ, മതത്തിനാലോ, വര്‍ണ്ണത്തിനാലോ, സമ്പത്തിനാലോ തിരചേധിക്കപെട്ട  ബാല്യകാലം!!!

കൂടെ കളിക്കുന്ന കൂട്ടുകാരിയെ പറിച്ചെടുത്ത് കൊണ്ട് പോയ അവളുടെ അച്ഛനമ്മമാര്‍, കൂടെയുള്ള പിഞ്ചു മനസുകളെ  വേദനിപ്പിച്ചുകൊണ്ട്, നിഷ്കളങ്കത അസ്വധിക്കനവാതെ അവരുടെതായ ലോകം തീര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍, വലിചിഴക്കപെടുന്നത് കളങ്കമില്ലാത്ത സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും ലിപിയില്‍ എഴുതപെടാനാവാത്ത സംസ്കാരമാണ്.

തൊടിയില്‍ ഓടികളിച്ചു കൊണ്ടിരിക്കുന്ന രണ്ടു ഇളം മനസുകളെ വേര്തിരിച്ച വേലിയുടെ മറവില്‍, അകത്തുള്ള തന്റെ കൂടുകാരിയുടെ കരച്ചില്‍ കേട്ട് ആ കുഞ്ഞു പൈതലിന്റെ മനസിന്‌ പറയാന്‍ ഇതേ ഉണ്ടായിരുന്നുള്ളൂ.

“♫ ♫ നീ ഇങ്ങനെ തേങ്ങേണ കാണുമ്പോ ചങ്കു കെടന്നു പെടക്കനിണ്ട്,
നീ ഇങ്ങനെ തേങ്ങികരയണതെന്തിനെന്നരിയന്‍ വെമ്പനിണ്ട്,
നീ എന്റെ ആരോരുമല്ലിപ്പോ എങ്കിലും എനിന്റെ ചെമ്പരുന്തേ
തൊടിയില്‍ ഓടിക്കളിക്കണ കാണാനാമേനിനു  ചെമ്പരുന്ത് ♫ ♫ “

പച്ചയായ സ്നേഹവും സൌഹൃദവും ഈ കുഞ്ഞു മനസുകളില്‍ നിന്ന് പടര്‍ന്നു പന്തലിചിരുന്നെങ്കില്‍, വീടും നാടും ഭരിക്കുന്ന ഒരു പറ്റം സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ഇവരില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ജാതി മത ധന വര്‍ണ ഭേദ മന്യേ, മനുഷ്യനെ അറിഞ്ഞ, മനുഷ്യനെ സ്നേഹിച്ച മാനവികതയില്‍ ജീവിച്ചു മരിക്കാമായിരുന്നു ഞാന്‍ അടങ്ങുന്ന ഈ ദുഷ്ട കുലത്തിന്.

വരും തലമുറയ്ക്ക് വേണ്ടി നമ്മള്‍ ആര്‍ജ്ജിക്കേണ്ടത് സ്നേഹവും,സ്നേഹ ചിന്തകളുമാണ്. അല്ലാതെ മനസിനെ മുറിവേല്പിച്ചു കൊണ്ടുണ്ടാക്കുന്ന വേര്‍പെടുത്തലുകളെ അല്ല!!!!


Monday, 17 June 2013

പ്രണയം

പ്രണയം

വാക്കുകള്‍ക്ക് അതീതമായ വികാരം, പ്രൈമറി സ്കൂളില്‍ അപ്രത്തെ ബെഞ്ചിലെ കുട്ടിയോടും, കോളേജില്‍ അപ്രത്തെ  ബ്രാഞ്ചിലെ കുട്ടിയോടും തോന്നുന്ന വികാര൦

പ്രണയം എന്നാ പദ൦ പക്വത ഇല്ലായ്മ പ്രതിഫലിപ്പിക്കുന്നതാണെങ്കിലും, അതിന്റെ സൗകുമാരികത ആങ്ങളമാര്‍ക്ക് ആസ്വദിക്കാന്‍ പറ്റില്ലെങ്കിലും, അര്‍ത്ഥം അച്ഛനമ്മമാര്‍ക്ക് ഉള്‍കൊള്ളാന്‍ പറ്റാത്തതാണെങ്കിലും , പ്രണയങ്ങളും പ്രണയ ജീവികളും കൂടി കൂടി വരുന്നു. ഈ കഴിഞ്ഞ ദശബ്ധത്തില്‍ ഏറ്റവും പ്രബലമായ വികാരം പ്രണയം തന്നെയാണ്. കാരണം മറ്റൊന്നും അല്ല, ജിവിതം തീരുമാനിക്കാനും , ജീവിച്ചു കാണിക്കാനും , ഒരു പരിധി വരെ വെല്ലുവിളികള്‍ സ്വീകരിക്കാനും മനുഷ്യനെ പ്രബലനക്കുന്ന്തിനു ഇതര വികാരങ്ങല്കിത്രയധികം സാധിച്ചിട്ടില്ല എന്നത് തന്നെ.

ഞാന്‍ പങ്കു വെച്ച പ്രണയ൦, ഞാന്‍ പ്രതീക്ഷിച്ച പ്രണയം , ഞാന്‍ കണ്ട പ്രണയം. എല്ലാത്തിനും വേറെ വേറെ മുഖവും വ്യഘ്യനങ്ങലുമാണ്.


അനശ്വരം ആയിട്ടോള്ളത് ഇവ മാത്രം, പ്രണയം പക്വതയില്ലായ്മ ആണ് എന്ന് പറയുന്ന ഒരു സമൂഹവും , പ്രണയിക്കാന്‍ വെമ്പുന്ന സാമൂഹ്യ ജീവികളും.