ജീവിതം - ഇന്നലെയും ഇന്നും
"മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കുംപോ ആണ് ജീവിതം ജീവിതമാകുന്നുള്ളൂ "എന്നാ സ്ഥിരം പല്ലവികളുടെ കൂടെകൂടെയുള്ള ഒര്മിപ്പിക്കലുകളിലൂടെ ആണ് എന്റെ ജീവിതവും ഒരു കാലത്ത് സഞ്ചരിച്ചു കൊണ്ടിരുന്നത്. എനിക്ക് അറിയാതിരുന്ന ഒരു പ്രയോഗം !
"ചേതനയറ്റ ശരീരവും" ആത്മാവും തമ്മില്‍ ഉള്ള ദൂരം എത്ര എന്ന് പോലും കണക്കാക്കാന്‍ കഴിയുന്ന ഈ കാലഘട്ടത്തിന്റെ പാടവത്തിലും ബുദ്ധിയിലും ഭ്രമിച്ചു പോകുന്നുണ്ടെങ്കിലും, "ജീവിത സമയ"ത്ത് രണ്ടു മനസ്സുകളും ശരീരങ്ങളും എത്ര അകലങ്ങളില്‍ ആണ് എന്ന് മനസിലാക്കാന്‍ ശ്രമം പോലും ഇല്ലാത്ത ഈ കാലം എന്നതില്‍ വ്യാകുലപ്പെടുകയും ചെയ്യുന്നുണ്ട് .
പ്രണയ അഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയോട് തോന്നുന്ന നഷ്ടപ്പെടലിന്റെ "നൊമ്പര"മെങ്കിലും ഇന്നുണ്ടായിരുന്നെങ്കില്‍? ഇല്ല ഈ തരത്തില്‍ ഉള്ള വികരങ്ങല്‍ക്കടിമാപ്പെടാന്‍ ഇന്നത്തെ തലമുറയ്ക്ക് സമയമില്ല്ല അതാണ് യാഥാര്‍ത്ഥ്യം. കാപട്യത്തിന്റെ മണം ഉണ്ടെങ്കിലും ഞാനും ഉള്‍പെടുന്ന ഇന്നത്തെ യൌവനം കാര്യങ്ങളെ അങ്ങനെ കാണുവാനാണ് ഇഷ്ടപ്പെടുന്നത് .
ജന്മാന്തരങ്ങള്‍ കഴ്യും തോറും അന്യാധീനപെട്ടു കൊണ്ടിരിക്കുന്ന "സ്നേഹം" എന്നാ സതവികാരത്തെ , പാരമ്പര്യവും പൈത്ര്കവും നമ്മെ പഠിപ്പിച്ച അന്വേന്യം സ്നേഹിക്കലിനെ, എല്ലാം നാം മറന്നു കൊണ്ടിരിക്കുകയാണോ?അതോ പാശ്ചാത്യ ശീലങ്ങള്‍ നമ്മെ അത് മറന്ന പോലെ അഭിനയിപ്പിക്കുവാന്‍ ശ്രേമിക്കുക ആണോ ?
യുവതലമുറയുടെ "ഹ്രസ്വകാല ബന്ധങ്ങളും പ്രണയങ്ങളും "പാരമ്പര്യസംസ്കരികെതര ശൈലികളെ വെല്ലുവിളിച്ചു കൊണ്ട് അലങ്കരികതയുടെ ചീട്ടു കൊട്ടാരങ്ങള്‍ തീര്‍ക്കുമ്പോള്‍ അവശേഷിക്കുന്നത് അതുകണ്ട് പഠിച്ചു വരുന്ന ഇളം തലമുറയുടെ മോഹചിന്തകള്‍ മാത്രം!
നാളെകള്‍ ഇല്ലാതെ, ഇന്നിനെ മാത്രം ജീവിതം ആയി കാണുന്ന ഞാന്‍ അടക്കമുള്ള ഈ തലമുറ .....എന്തിനെയാണ് സ്നേഹിക്കുന്നത്..... ,എന്തിനെയാണ് ത്യജിക്കുന്നത് ഒരു നല്ല നാളേക്ക് വേണ്ടി ?
അതെ ! നമുക്ക് മുന്‍പുള്ള തലമുരകല്കും അന്യം അല്ലായിരുന്നു , അവര്‍ക്കും ആകാമായിരുന്നു ഈ പടിഞ്ഞാറന്‍ ശൈലികള്‍ . പക്ഷെ അവര്‍ ചെയ്തില്ല ,
മറ്റൊരു സംസ്കാരത്തോടെ പിന്നെയുള്ള തലമുറ വളരാന്‍ അവര്‍ ആഗ്രഹിച്ചില്ല . പാരമ്പര്യവും സംസ്കാരവും പൈത്രികവുമെല്ലാം മുറുകെ പിടിച്ച അവര്‍ ജീവിച്ചു.... അല്ല ത്യജിച്ചു ... ജീവിതം എന്നാ പദം അന്വര്തമാക്കാന്‍ വേണ്ടി !!!
അപ്പോള്‍ നമ്മള്‍?!
മരിച്ചു കൊണ്ടിരിക്കുകയാണോ അതോ ജീവിക്കാന്‍ മറന്നു കൊണ്ടിരിക്കുക ആണോ? മറന്നു കൊണ്ടിര്‍ക്കുകയാണ് എന്ന് പറയാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്.കാരണം മറവി ചികില്സിക്കാമല്ലോ!!!!!