Tuesday, 18 June 2013

പഠിക്കുക ബാല്യത്തെ !!!

ജാതിയാലോ, മതത്തിനാലോ, വര്‍ണ്ണത്തിനാലോ, സമ്പത്തിനാലോ തിരചേധിക്കപെട്ട  ബാല്യകാലം!!!

കൂടെ കളിക്കുന്ന കൂട്ടുകാരിയെ പറിച്ചെടുത്ത് കൊണ്ട് പോയ അവളുടെ അച്ഛനമ്മമാര്‍, കൂടെയുള്ള പിഞ്ചു മനസുകളെ  വേദനിപ്പിച്ചുകൊണ്ട്, നിഷ്കളങ്കത അസ്വധിക്കനവാതെ അവരുടെതായ ലോകം തീര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍, വലിചിഴക്കപെടുന്നത് കളങ്കമില്ലാത്ത സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും ലിപിയില്‍ എഴുതപെടാനാവാത്ത സംസ്കാരമാണ്.

തൊടിയില്‍ ഓടികളിച്ചു കൊണ്ടിരിക്കുന്ന രണ്ടു ഇളം മനസുകളെ വേര്തിരിച്ച വേലിയുടെ മറവില്‍, അകത്തുള്ള തന്റെ കൂടുകാരിയുടെ കരച്ചില്‍ കേട്ട് ആ കുഞ്ഞു പൈതലിന്റെ മനസിന്‌ പറയാന്‍ ഇതേ ഉണ്ടായിരുന്നുള്ളൂ.

“♫ ♫ നീ ഇങ്ങനെ തേങ്ങേണ കാണുമ്പോ ചങ്കു കെടന്നു പെടക്കനിണ്ട്,
നീ ഇങ്ങനെ തേങ്ങികരയണതെന്തിനെന്നരിയന്‍ വെമ്പനിണ്ട്,
നീ എന്റെ ആരോരുമല്ലിപ്പോ എങ്കിലും എനിന്റെ ചെമ്പരുന്തേ
തൊടിയില്‍ ഓടിക്കളിക്കണ കാണാനാമേനിനു  ചെമ്പരുന്ത് ♫ ♫ “

പച്ചയായ സ്നേഹവും സൌഹൃദവും ഈ കുഞ്ഞു മനസുകളില്‍ നിന്ന് പടര്‍ന്നു പന്തലിചിരുന്നെങ്കില്‍, വീടും നാടും ഭരിക്കുന്ന ഒരു പറ്റം സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ഇവരില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ജാതി മത ധന വര്‍ണ ഭേദ മന്യേ, മനുഷ്യനെ അറിഞ്ഞ, മനുഷ്യനെ സ്നേഹിച്ച മാനവികതയില്‍ ജീവിച്ചു മരിക്കാമായിരുന്നു ഞാന്‍ അടങ്ങുന്ന ഈ ദുഷ്ട കുലത്തിന്.

വരും തലമുറയ്ക്ക് വേണ്ടി നമ്മള്‍ ആര്‍ജ്ജിക്കേണ്ടത് സ്നേഹവും,സ്നേഹ ചിന്തകളുമാണ്. അല്ലാതെ മനസിനെ മുറിവേല്പിച്ചു കൊണ്ടുണ്ടാക്കുന്ന വേര്‍പെടുത്തലുകളെ അല്ല!!!!