'ച' കൊണ്ടൊരു കാര്യം പറയട്ടെ,
ചൊല്ലരുത് ചിലത്
ചിലരോടെന്തെന്നാൽ
ചിന്തയില്ലാത്തവനതൊക്കെയെന്ത്
ചക്കയാണ്
ചങ്ങാതി?
'ച' കൊണ്ട് വേറൊന്ന്.
ചമ്മന്തീം
ചാളക്കറീം കൂട്ടി
ചോറങ്ങോട്ട്
ചവക്കുമ്പ കിട്ടണ
ചാരിതാർഥ്യം!!! ഹൗ...
'ച' ചങ്കിൽ തൊട്ട് പറയട്ടെ,
ചങ്കിടിപ്പ് നിന്ന്
ചാരമാവുമ്പോൾ
ചാരെയിരുന്ന്
ചിലതോതാൻ വേണ്ടേ
ചങ്കൊരുത്തി.
No comments:
Post a Comment