ഒരു കുഞ്ഞു നുണക്കഥ (നേരിന്‍റെ
മറവിൽ)
തികച്ചും പുതിയ ഒരു അന്തരീക്ഷം,
ആദ്യത്തെ ദിവസം ആയതുകൊണ്ട്,
വിചാരിച്ച അത്രക്കും കലിപ്പ് സീന്‍ ഒന്നും ഇല്ല, ടീച്ചര്‍മാരൊക്കെ മാലാഖമാരെ പോലെ
വരുന്നു, പോവുന്നു..!!!
ഈ സ്കൂളിലെ ടീച്ചര്‍
മാരൊക്കെ എന്താ കേരളത്തിൽ ഉണ്ടായതെല്ലേ?? സാക്ഷിക്ക് കുഞ്ഞി സംശയം!!!
ക്ലാസ്സില്‍ നോക്കുമ്പോള്‍
, കൊറേ പേര്‍ക്ക് മുടിഞ്ഞ ഹയ്റ്റ്, കൊറേ ജിമ്മന്മാര്‍, കൊറേ സോഡാ ഗ്ലാസ്
ടീംസ്.... പണി പാലും വെള്ളത്തില്‍ തന്നെയാണോ കിട്ടിയത് എന്ന് സാക്ഷിക്ക്
ഇപ്പ്രാവശ്യം സംശയമേ ഇല്ലാര്‍ന്നു, ഏതാണ്ട് ഒറപ്പാക്കി.!
എന്‍റെ ആദ്യത്തെ സ്കൂളിലെ
കുറച്ച് പിള്ളേരുണ്ട്, ക്ലാസ്സിലെ കൂട്ടുകാരൊക്കെ ഇവിടെ വേറെ ക്ലാസ്സില്‍ ആണ്. അത്കൊണ്ട്
ആദ്യത്തെ ദിവസം അടൂര്‍ ഗോപാലകൃഷ്ണന്‍റെ ഇരുപത്തിയേഴു ആണുങ്ങളും മുപത്തിമൂന്നു
പെണ്ണുങ്ങളും ആയി തോന്നി! എങ്കിലും ക്ലാസ്സില്‍ ഇരുന്നു, ഗുരുകുല സമ്പ്രദായത്തില്‍
എങ്ങനയിരുന്നു ആവൊ പഠനം?, അടുത്ത ക്രിക്കറ്റ് സീരീസ് എന്നാണാവോ തോടങ്ങുന്നെ?,
മന്ത്രിമാര്‍ക്കൊക്കെ എത്ര വയസ്സായി?( ലീവ് കിട്ടാനല്ലട്ടോ, ജസ്റ്റ് ഫോര്‍ ജനറല്‍
ക്നോവ്ലെജ് ) ഇങ്ങനെ ഒക്കെ ആയി ചിന്ത!
പിന്നെ ആലോചിച്ചു ബോര്‍
അടിച്ചപ്പോ, അതുകൊണ്ട്, അതുകൊണ്ട് മാത്രം....ചുറ്റിലും ഒന്ന് കണ്ണോടിച്ചു..!!
അവസാനത്തെ പ്രതീക്ഷയും പോയി, അല്ല ഇതിനു മുന്‍പും അതെ, തിരിവുകള്‍ മാത്രം നമ്മള്‍ടെ
ക്ലാസ്സില്‍! ഇപ്രാവശ്യം എങ്കിലും ഇക്കാര്യത്തില്‍ ഒരു പുരോഗതി!!!... ഇല്ല....
കണ്ണേ മടങ്ങുക!! മനസേ മടങ്ങുക! ബോയ്സ് സ്കൂളില്‍ പഠിച്ചാമതിയായിരുന്നു!!
മനസ് മരവിച്ചു, ആദ്യത്തെ
ദിവസം തന്നെ ബുക്ക് തൊറന്നു ഇരിക്കുന്ന ഒരുത്തന്‍ ....ഈശ്വരാ.. ഇവന് നല്ലത് മാത്രം
വരുത്തണേ!!! അത് മാത്രം അല്ല തൊട്ടു അപ്പുറത്ത് ഇരിക്കുന്നവന്‍റെ അടുത്ത് ഇവനു
കൊറേ സംശയങ്ങളും,, അവനാണേല്‍ ഇവനെ ശ്രെദ്ധിക്കുന്നൊന്നും ഇല്ല! അവസാനം അവന്‍
പുറകിലേക്ക് തിരിഞ്ഞു, ഞാന്‍ ഒറപ്പിച്ചു പയ്യന് ഒരെണ്ണം കിട്ടി!! പക്ഷെ സംഭവിച്ചത്
അങ്ങനല്ല!! അവന്‍ പുറകിലോട്ടു തിരിഞ്ഞ് അവന്റെ ടുഷന്‍ ക്ലാസ്സിലെ ബുക്ക് എടുത്തു
സംശയം തീര്‍ത്തു കൊടുത്തേക്കുന്നു!!!
ഞാന്‍ ക്ലാസ്സ് മാറി
ഇരുന്നതാണോ അതോ generation മാറി ജനിച്ചതോ!!! സാക്ഷിക്ക് സംശയം പിന്നെയും ബാക്കി!!!
പുറകില്‍ നിന്നും ഒരു
അശരീരി “ മച്ചു.. സെക്കന്റ് ബെഞ്ചിലെ നടുക്കത്തെ കൊള്ളാട്ടോ!!!“
അപ്പൊ തന്നെ വേറെ ഒരുത്തന്‍
“ അപ്പൊ ലാസ്റ്റ് ബെഞ്ചിലെ അറ്റത്ത് ഇരിക്കുന്നത്നു എന്താ ഒരു കൊറവ് ? “
“ ഇവരെ ഒക്കെ ഇപ്പൊ ഉണ്ടാക്കീതാണോ? ഞാന്‍
നേരത്തെ നോക്കിപ്പോ കണ്ടില്ലലോ” എന്ന് ഞാനും!!!
ഹാവൂ തൃപ്തിയായി!!!!
അടുത്ത ദിവസം മുതല്‍ ഈ
മൂന്നു പേര്‍ക്കും ഒരു ബെഞ്ച്!!, ആകെ ഒരു വ്യത്യസo മാലാഖ മാരെ പോലെ ആദ്യം തോന്നിയ
കുറച്ചു പേരെ പിന്നെ അങ്ങനെ കാണാന്‍ പെറ്റ്യിയിട്ടില്ല!!!
ഈ കഥയില്‍ നിന്നാണത്രേ Chetan Bagat “ 5 Point Someone “ ഉം Rajkumar Hirani “ 3 idiots “ ഉം ഉണ്ട്ക്കിയത്!. എന്തോ ഞാന്‍ അത് വിശ്വസിച്ചിട്ടില്ല !!:p