Monday, 14 October 2013

കൂടെപ്പിറപ്പ്.

എന്താണ് ഇക്കാ ഇങ്ങളീ പറയണത് ???,,

അനക്ക് അത് എട്തോണ്ട് വരൻ പറ്റോ ഇല്ലയോ?

ഞമ്മള് കറിക്ക് അരിയല്ലേ ഇക്കാ .... ഇങ്ങള് പോയി ഇടുക്ക്.

ശരിട്ടാ ഇയ്യ് വരും......ഉമ്മമാ ഉമ്മാ..........ഇത് കേട്ടല്ല്ലോ ലെ....ഇനി ഓൾക് വള  വേണം.. മാല  വേണം.. പുയ്യാപ്പ്ള വേണം നു ഒക്കെ പറഞ്ഞു വാ....മൈന്ടെയ്യുല നു മാത്രല്ലാ
തലക്കിട്ട് കിഴ്കേം ചെയ്യും....

ഒരു remote എട്തോണ്ട് വരാൻ പറഞ്ഞാ ഓൾക് അഹങ്കാരം..ഹും... മ്മക്ക് കാണാട്ടാ!!!

അന്റെ കൂടെപ്പിറപ്പ്  അല്ലേട..ചെറുത് അല്ലേ ഇയ്യ് മാപ്പക്കിൻ....

എന്ത് ചെറുത് ? നിക്കഹ് കഴിക്കാനായി..അപ്പളാ ഒരു ചെറുതക്കൽ!!! ഹാാാ ഉമ്മാ അവളെ കാണാൻ നാളെ ഒരു കൂട്ടര് വരനിണ്ട്ട് ടാ!!!  ഉടുക്കനോള്ള ഉടുപ്പ്‌ അവള്ടെ മുറിയിൽ വെച്ച്ടിണ്ട്....

_______________________________________________________________


ഹാ മൊഞ്ചത്തി ആയിട്ട്ണ്ടല്ല .......മം മം.
....എന്ത് മം മം ?? ഇക്കാ.... ഞമ്മള് ഇങ്ങടെ പെങ്ങളൂട്ടി അല്ലെ.. പിന്നെ മൊഞ്ച് ഇന്ടാവുലെ.... ഹും

അല്ല മൊഞ്ചത്തി.....ഇയ്യ് പോയ പിന്നെ മ്മക്ക് ആരാ ഒരു കൂട്ട്..???

ഇക്കാക്ക് തല്ലു പിടിക്കാൻ  പിന്നെ ആരാ  ഇണ്ടാവ???

ഇക്കേനെ മറക്കുവോ ???

എയ്യ്.... മോളെ .... ഇക്കാ വെറ്തെ പറഞ്ഞതല്ലേ .....അയ്യ്യേ .... ഇങ്ങനെ കരഞ്ഞ മൊഞ്ചൊക്കെ പോയ്പോവുട്ടാ...ഹാ പറഞ്ഞേക്ക..!!!

ഇത്തിരി നിറഞ്ഞ കണ്ണുകളും, സ്നേഹത്തിന്റെ ഈ ഭാഷയും  അനുഭവിക്കാൻ ഒരുപാടിഷ്ടമാണ് എനിക്ക്.
കൂടെ പിറപ്പുകളെ സ്നേഹിക്കാൻ മറക്ക്കുന്നവരെ ഓർമിപ്പിക്കാനുള്ള കുഞ്ഞു ശ്രമം.

No comments:

Post a Comment