'അയ്യോ പോയി'അടുക്കളയിൽ നിന്നും
അമ്മതൻ വിഷമ സ്വനതന്തുവെത്തി.
ഇന്നിനി എങ്ങിനെ മോരു കറിയുണ്ടാക്കുമുണ്ണി ഞാൻ.
ദൈവമേ ഈ കറന്റ് ഒന്ന് വേഗം വരുത്തിത്താ .
ടി വി റിമോട്ട് ഞാൻ അപ്പുറത്തേക്ക് എറിഞ്ഞു.
പുറത്തേക്കുള്ള പടി 6 എന്നു എണ്ണി.
10 അടിക്കപ്പുറം പുല്പ്റമ്പിലേക്കിറങ്ങി.
അച്ഛൻ നട്ട കൊള്ളി ഓരെണ്ണം പറിച്ചു.
അത് ഞാൻ അടുക്കളയിൽ കൊണ്ട് വച്ചപ്പോൾ ,
കറന്റ് ദെ വന്നു അമ്മ വൻ ഹാപ്പി.
മോരു കറിയുണ്ടാക്കാൻ മിക്സിയും
ഇന്ടക്ഷൻ കുക്കറും റെഡി ആയ്.
അമ്മ തൻ സന്തോഷം തിരിച്ച വന്നപ്പോൾ.
അപ്പുറതേക്കെറിഞ്ഞ റിമോട്ട് ഞാൻ എടുത്തു.
വീണ്ടും വിഡ്ഢി തൻ ലോകത്തെക്കെത്തി.
ഇന്ന് പോയ കറന്റ് നീ പോവാതിരിക്കു.
എന്റമ്മ തൻ സന്തോഷം വലുതാനെനിക്ക്.
സ്വാർത്ഥ ചിന്തയിൽ മറിച്ചൊന്നു പറയട്ടെ ഞാൻ.
ഇന്ന് പോയ കറന്റ് നീ ഇടക്കൊക്കെ പോവുക.
എൻ ജന്മ സുകൃതങ്ങൾ എനിക്ക് തിരിച്ച് നൽകുക.
"Annu nammude veetil current poyappol" indaya sambavam ingane ezhuthan pattumayirunu le...
ReplyDeleteLast paragraph aanu highlight!!