“ഡാ നീ പഠിച്ച കഴ്ഞ്ഞ?
ഇല്ലട, തൊടങ്ങീട്ടില്ല,
അത് മതി,....ഞാന്‍
പാസ്സയില്ലെങ്കിലും, നീ പാസ്സാവരുത് എനിക്കത്രേയുള്ളൂ!!!!”
“ ഡാ എന്തായി മറ്റേ
കേസ്!! നടക്കുവോ??
എവടടപ്പ?!!! അവള്‍
നോക്കുന്നു പോലുല്ലട.. ശോകം ആണ്
നീ ഡെസ്പ് ആവല്ലേ മച്ചു!!! നമുക്ക് സെറ്റ് ആക്കാം!!!”
നിര്‍വചിക്കാന്‍ പോയിട്ട്, അടുത്ത
നിമിഷം എങ്ങനായിരിക്കും ഇവര്‍ എന്ന് ഊഹിക്കാന്‍ പോലും പറ്റൂല!!!..ഊ**കള്‍!!!
പക്ഷെ,
ഇവരൊന്നും
ഇല്ലായിരുന്നെങ്കില്‍...?!!!!!,
( എന്താടാ, എല്ല്ലാരും
നോക്കണത് ? ) ഹാപ്പി ആയേനെ !!! എന്ന് പറയാന്‍ വരുവായിരുന്നു!!! പിന്നേ നിന്നെ
ഒക്ക്കെ പറ്റി ഞാനിപ്പോ ഒ***ത്തും... ഒഞ്ഞു പോടാപ്പാ........
എന്നാലും കൊള്ളാട്ടോ!!!
എന്താന്നു വെച്ചാ, ഞാന്‍
കൊരച് നേരം ആയി എന്തേലും എഴ്തനം എന്ന് വെച്ച് ഇരിക്കുന്നു, ഒന്നും കിട്ടുന്നില്ല!!
അത്രയ്ക്ക് കിടു ടീംസ് ആണേ!!!
എന്നാലും നോക്കട്ടെ,
“ സൗഹൃദം , ജീവിത താളുകളില്‍
ഞാന്‍ അനുഭവിച്ചറിഞ്ഞ ഈ വാക്കിനു മധുരം മാത്രo . ഉറക്കെ കളിയാക്കി ചിരികള്‍കും, “
അവന്‍ എന്‍റടുത്ത് മാത്രം അത് പറഞ്ഞില്ലട “ ടൈപ്പ് പിണക്കങ്ങള്‍ക്കും നെല്ലിക്ക
നീരിന്റെ കയ്പേ ഉണ്ടായിരുന്നുള്ളൂ! . ഇന്നിപ്പോ ജീവിതക്കാഴ്ചകള്‍ മാറുന്നു, കാഴ്ചപ്പാടുകള്‍
മാറുന്നു , രീതികള്‍ മാറുന്നു. എങ്കിലും തീക്ഷണമായ സ്നേഹത്തിന്റെയും
നിഷ്കളങ്കതയുടെയും അര്‍ഥം എന്തെന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരം എന്‍റെ കൂട്ടുകാര്‍
തന്നെ “
എന്നെ തടഞ്ഞു നിര്‍ത്തിയ
ശാസനകള്‍, എന്നെ മുന്നോട്ട് നയിച്ച പ്രോത്സാഹനങ്ങള്‍, എന്നെ ചിന്തിപ്പിച്ച
അനുഭവപ്പറച്ചിലുകള്‍, അങ്ങനെ എന്നെ ഞാനാക്കിയ സൗഹൃദം!!
സൌഹൃദ തീരങ്ങളില്‍ ഞാന്‍
ആറാടിയ സമയങ്ങളില്‍ എനിക്ക് ചുറ്റും ഉണ്ടായിരുന്നത് സ്നേഹത്തിനും ത്യാഗത്തിനും വില
പറയാനറിയാത്ത, എന്‍റെ ഈ സ്വകാര്യ
അഹങ്കരങ്ങളാണ്!!!
പക്ഷെ അന്നെനിക്കുണ്ടായ ഒരുമിക്കലിന്റെ
സുഖo , ഇന്നത്തെ വിരഹത്തിന്റെ വേദന തന്നു മനസിലാക്കി തരേണ്ടായിരുന്നു !! J എന്‍റെ ഒരു പറ്റം കൂട്ടുകാര്‍ക്ക്.....:)
Super chetta..expect more posts from u!!
ReplyDelete